Goalless Draw Between Kerala Blasters and Odisha FC<br />ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് - ഒഡീഷ എഫ്‌സി മത്സരം ഗോള്‍ രഹിത സമനിലയില്‍. പരുക്കുകളും ഫൗളുകളും നിറഞ്ഞ മത്സരത്തില്‍ ഇരു ടീമുകളും ഗോളടിക്കാന്‍ മാത്രം മറന്നു. ഇതേസമയം, കളിയില്‍ രണ്ടു തവണ റഫറി പെനാല്‍റ്റി അനുവദിക്കാഞ്ഞത് ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ഭാഗ്യമായി പറയാം. 35 ആം മിനിറ്റില്‍ ബോക്‌സിനകത്ത് വെച്ച് സഹല്‍ അബ്ദുള്‍ സമദിനെ ഒഡീഷ താരം നാരായണ്‍ ദാസ് വീഴ്ത്തിയെങ്കിലും പെനാല്‍റ്റി അനുവദിക്കാന്‍ റഫറി കൂട്ടാക്കിയില്ല.
